ചെമ്പരിക്ക :മത സാമൂഹിക രംഗത്ത് തല്പരനായിരുന്ന എ വി അഹ്‌മദിന്റെ നിര്യാണം നാടിനെയാകെ ദുഖത്തിലാഴ്ത്തി,
കുറെ മുങ്ങി മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന ജനങ്ങളാണ് ചെമ്പരിക്ക കീഴൂർ പ്രാദേശ വാസികൾ,
സി എം അബ്ദുല്ല മൗലവിയുടെ മൃതദേഹം കണ്ട സ്ഥലത്തിന് കുറച്ചു മീറ്ററുകൾക്ക് അപ്പുറത്താണ് അബ്ദുല്ല മൗലവിയെ ഒരുപാട് സ്നേഹിച്ച എ വി അഹ്‌മദിന്റെയും മുങ്ങി മരണം സമസ്ത യുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു അഹ്മദ്,
അടുത്തിടെ മൂന്നു മത്സ്യ ത്തൊഴിലാളികളുടെ മുങ്ങി മരണത്തിനും സാക്ഷിയാകേണ്ടി വന്നപ്രദേശമാണ്തൊട്ടടുത്തുള്ള കീഴൂരും,
എ വി അഹ്‌മദിനെ മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണത് കണ്ട നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. തോണിയിൽ നിന്നും പുഴയിലേക്ക് വല വീശി മീൻ പിടിക്കുന്നതിനിടയിൽ തോണി മറിയുകയായിരുന്നു. പുഴയിൽ വീണ് വെള്ളത്തിൽ പൊങ്ങി കിടന്ന ആമുവിനെ തൊട്ടപ്പുറത്തുണ്ടായിരുന്നവർ ഓടിയെത്തി കരയിൽ കയറ്റി ഓട്ടോറിക്ഷയിൽ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.