സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വര്‍ണവുമായി കാസർകോട് സ്വദേശി അറസ്റ്റില്‍

 കണ്ണൂര്‍: സോക്‌സിനകത്തു ഒളിപ്പിച്ച്‌ കൊണ്ടുവന്ന 60 ലക്ഷം രൂപവിലവരുന്ന 1225 ഗ്രാം സ്വര്‍ണ്ണവുമായി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുഹമ്മദ്‌ ഖമറുദ്ദീന്‍ (31) ആണ്‌ അറസ്റ്റിലായത്‌. ഇന്നലെ അര്‍ധരാത്രി ഷാര്‍ജയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരന്‍ ആയിരുന്നു. യുവാവിന്റെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ്‌ ഉദ്യോഗസ്ഥരായ മുഹമ്മദ്‌ ഫൈസ്‌, സുകുമാരന്‍ കെ മാധവന്‍, സിവി, ഇന്‍സ്‌പെക്‌ടര്‍മാരായ അശോക്‌ കുമാര്‍, ഹബീബ്‌, നിഖില്‍, ജുബാര്‍ഖാന്‍, മനീഷ്‌ കുമാര്‍, സന്ദീപ്‌ കുമാര്‍, സൂരജ്‌ ഗുപ്‌ത എന്നിവര്‍ വിശദമായി പരിശോധിച്ചപ്പോഴാണ്‌ സോക്‌സിനു അകത്ത്‌ സ്വര്‍ണ്ണം കണ്ടെത്തിയത്‌. തകിടുരൂപത്തിലാക്കിയാണ്‌ സ്വര്‍ണ്ണം സോക്‌സിനുള്ളില്‍ ഒളിപ്പിച്ചതെന്നു കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today