ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്ഥാനില്‍ കണ്ടെത്തി

 കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൊലീസ് അന്വേഷണത്തിനിടെ രാജസ്ഥാനില്‍ കണ്ടെത്തി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 41 കാരനേയും 38 കാരിയേയുമാണ് കണ്ടെത്തിയത്. 38 കാരിക്ക് ഭര്‍ത്താവും രണ്ട് പിഞ്ചുമക്കളുമുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ഭാര്യയും മൂന്ന് മക്കളുമുള്ള 41 കാരനൊപ്പം നാടുവിട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി അന്വേഷണം നടന്നുവരികയായിരുന്നു. രാജസ്ഥാനിലുണ്ടെന്ന് മനസ്സിലായതോടെ ഏതാനും ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസുകാരായ ശ്രീജിത് കാവുങ്കല്ല്, രഘുനാഥന്‍ കുണിയന്‍, ഷാജു കാങ്കോല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കാസര്‍കോട്ടെത്തിക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം പിഞ്ചു മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തേക്കുമെന്നാണറിയുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today