ഖാദര്‍ മാങ്ങാടിനെ ഡിസിസി പ്രസിഡന്റാക്കാൻ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് ആരോപണം

 കാസര്‍കോട് : ഡിസിസി പ്രസിഡന്റായി ഖാദര്‍ മാങ്ങാടിനെ നിയമിക്കുന്നതിന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന്,രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം 


എംപിയുടെ വാക്ക് കേട്ട് ഖാദര്‍ മാങ്ങാടിനെ പ്രസിഡന്റാക്കരുതെന്ന് ഒരു വിഭാഗം  നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു . ഖാദര്‍ മാങ്ങാടിന് പുറമേ കെ നീലകണ്ഠനാണ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്നത്.


കെപിസിസി നല്‍കിയ പട്ടികയില്‍ ഖാദറിന്റെ പേരാണുള്ളത്. കുറേ വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിലില്ലാത്തആളാണ്‌ ഖാദറെന്നു ആരോപണം,കെ നീലകണ്ഠന് വേണ്ടി മറു വിഭാഗവും സമ്മര്‍ദം ചെലുത്തുന്നുണ്ട് . 


എംപി ആയത് മുതല്‍ ഹക്കിമിനെ മാറ്റണമെന്ന് പറഞ്ഞ് നടന്നയാളാണ് ഉണ്ണിത്താൻ എം പി എന്ന് എതിര്‍ പക്ഷം പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today