കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിന് KIFB യിൽ 160 കോടി രൂപയുടെ ഭരണാനുമതിയായി
2016 ൽ എൽഡിഎഫ് സർക്കാർ മെഡിക്കൽ കോളേജിന്റെ അക്കാദമി ബ്ലോക്കിന്റെ ആവശ്യമായ ഭൂമി പൂർണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ച് ബ്ലോക്ക് പണി പൂർത്തിയാക്കിയിരുന്നു. തുടർന്ന്, 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ബ്ലോക്കിന് തുടക്കം കുറിച്ചു. രണ്ട് വർഷത്തിനകം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം യാഥാർഥ്യമാക്കി.
95.09 കോടി രൂപയാണ് വകയിരുത്തിയത്. സെപ്‌തമ്പറിൽ പൂർണ പ്രവർത്തന സജ്ജമാകും. കൂടാതെ 29.01 കോടിയുടെ ഹോസ്റ്റൽ ക്വാർട്ടേഴ്‌സ്, എട്ടു ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, 23 ലക്ഷത്തിന്റെ വെന്റിലേഷൻ സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റർ സിസ്റ്റം എന്നിവയെല്ലാം അനുവദിച്ചു. 2020 മാർച്ച് 14ന് പുതിയ മെഡിക്കൽ കോളേജിൽ ഒപി ആരംഭിക്കാനിരിക്കെയാണ് മഹാമാരി വന്നത്. ഉദ്‌ഘാടനം നടന്നില്ലെങ്കിലും ഒന്നാം പിണറായി സർക്കാർ യാഥാർഥ്യമാക്കിയ മെഡിക്കൽ കോളേജ് പിന്നീട് കോവിഡ് ആശുപത്രിയായി.