വഴിയിൽ കിടന്ന വാഹനത്തിന്റെ പഞ്ചറായ ടയർ ഒട്ടിച്ചു നൽകി മാതൃകയായി കാസർകോട് പോലീസ്

 കാസര്‍കോട്‌: ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന്‌ വഴിയില്‍ കിടന്ന വാഹനത്തിന്റെ ഉടമ ഉപ്പളയിലെ ബി കെ ഷാഹുല്‍ ഹമീദിന്‌ കാസര്‍കോട്‌ ട്രാഫിക്‌ പൊലീസ്‌ തുണയായി. കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ മത്സ്യവുമായി കിടന്നിരുന്ന വാഹനത്തിന്റെ ഉടമയായ ഷാഹുല്‍ ഹമീദിന്‌ കാസര്‍കോട്‌ ട്രാഫിക്‌ യൂണിറ്റിലെ എസ്‌ ഐമാരായ വിശ്വനാഥനും, കെ രാമകൃഷ്‌ണനുമാണ്‌ സഹായം നല്‍കിയത്‌. പട്രോളിംഗിനിടെ സ്ഥലത്തെത്തിയ പൊലീസ്‌ സംഘം വിവരമറിഞ്ഞ്‌ പൊലീസ്‌ വാഹനത്തിലെ ജാക്കിയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പഞ്ചറായ ടയര്‍ നീക്കി മറ്റൊരു ടയര്‍ മാറ്റി നല്‍കുകയായിരുന്നു. പൊലീസിന്റെ മാതൃക പരമായ നടപടി പരക്കെ പ്രശംസിക്കപ്പെട്ടു.


أحدث أقدم
Kasaragod Today
Kasaragod Today