കാസർകോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി മുന്നോട്ട് നീങ്ങുന്നതിനിടെ പുറത്ത് ചാടി, ഗുരുതര നിലയിൽ യുവാവിനെ പരിയാരത്ത് കൊണ്ട് പോയി

 കാസര്‍കോട്: മുന്നോട്ട് നീങ്ങുന്നതിനിടെ തീവണ്ടിയില്‍ നിന്ന് ചാടിയ തമിഴ്‌നാട് സ്വദേശിയുടെ കാല്‍ തീവണ്ടിക്കടിയില്‍പെട്ട് അറ്റു. തമിഴ്‌നാട് ഈറോഡ് മൂലപ്പാളയത്തെ ശങ്കര(37)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 8.45ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാട്ടിലേക്ക് പോകുന്നതിനായാണ് ശങ്കരനും സുള്ള്യ സ്വദേശിനിയായ ഭാര്യയും റെയില്‍വേ സ്റ്റേഷനിലെത്തിയത്. മംഗളൂരു-യശ്വന്ത്പൂര്‍ ട്രെയിനില്‍ ശങ്കരന്‍ കയറിയപ്പോഴാണ് ഭാര്യ കയറിയില്ലെന്ന് അറിഞ്ഞത്. അതിനിടെ തീവണ്ടി മുന്നോട്ട് നീങ്ങിയപ്പോള്‍ ശങ്കരന്‍ ഫ്‌ളാറ്റ് ഫോമിലേക്ക് ചാടുകയും അപകടത്തില്‍പെടുകയുമായിരുന്നു. തീവണ്ടിക്കടിയില്‍പെട്ടാണ് കാല്‍ ചതഞ്ഞത്. ആര്‍.പി.എഫ്, റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.

വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഉടന്‍ തന്നെ ശങ്കരനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോയമ്പത്തൂരിലെ കോപ്പൈ ആസ്പത്രിയിലേക്ക് മാറ്റി.


أحدث أقدم
Kasaragod Today
Kasaragod Today