മദ്യ ലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച താലൂക്കാശുപത്രി ഡ്രൈവറെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു

 കാഞ്ഞങ്ങാട്: മദ്യ ലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച താലൂക്കാശുപത്രി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂടംകല്ല് പനത്തടി താലൂക്ക് ആശുപത്രി ഡ്രൈവർ കോഴിക്കോട് സ്വദേശി സുധീറിനെയാണ് ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പനത്തടി താലൂക്ക് ആശുപത്രിയുടെ ഔദ്യോഗിക ജീപ്പ് മദ്യലഹരിയിൽ ഒാടിച്ച സുധീറിനെ ഇന്നലെ വൈകീട്ട് കല്ല്യോട്ട് താന്നിയടിയിൽ ബേക്കൽ പോലീസ് പിടികൂടുകയായിരുന്നു.


മദ്യ ലഹരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വളഞ്ഞും പുളഞ്ഞും റോഡ് മുഴുവൻ കയ്യടക്കി ഒാടിയ സർക്കാരിന്റെ ഔദ്യോഗിക ജീപ്പ് താന്നിയടിയിൽ നാട്ടുകാർ തടഞ്ഞു. വാഹനം നിർത്തിയ ശേഷം ഒാടി രക്ഷപ്പെടാൻ ശ്രമിച്ച സുധീറിനെ നാട്ടുകാർ ഒാടിച്ച് പിടികൂടിയ ശേഷം പോലീസിന് കൈമാറി.


പെരിയ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പോലീസ് താന്നിയടിയിലെത്തി ആശുപത്രി ജീപ്പും സുധീറിനെയും കസ്റ്റഡിയിലെടുത്ത് ബേക്കൽ സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് സുധീറിനെതിരെ ബേക്കൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു. ജില്ലാശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന സുധീറിനെ പനത്തടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയത് അടുത്ത നാളിലാണ


്.

Previous Post Next Post
Kasaragod Today
Kasaragod Today