പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി, മേല്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു

 മേൽപ്പറമ്പ്: പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പ രാതി. കളനാട് മാങ്ങാട് ആര്യടുക്കം കോളനിയിലെ സു കുമാരന്റെ മകൾ പ്രജീഷ (18) യെയാണ് കഴിഞ്ഞ ദിവസം മു തൽ കാണാതായത്. ഉദുമ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തി യാക്കിയ പ്രജിഷ ടി സി വാങ്ങാനെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താ ത്തതിനെ തുടർന്ന് പിതാവ് സുകുമാരൻ മേൽപ്പറമ്പ് പോ ലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോ

ലീസ് അന്വേഷണത്തിന്റെ ഭാ ഗമായി പ്രജീഷയുടെ മൊബൈൽ നമ്പർ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ പാല ക്കാട് ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പരിച യപ്പെട്ട യുവാവിന്റെ കൂടെ പോയതാണെന്ന് സംശയിക്കുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today