കാസര്‍കോട്: ഒന്‍പതു വയസുകാരിയെ ലൈംഗീക അതിക്രമത്തിനു ഇരയാക്കിയെന്ന കേസിലെ പ്രതിക്കു 12 വര്‍ഷം കഠിനതടവും 20,000രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പള, അണിഞ്ഞയിലെ ദാമോദര(51)നെയാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്‌ജ് എ വി ഉണ്ണികൃഷ്‌ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.
2017 ഫെബ്രുവരി അഞ്ചിനു നടന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ബാബു പെരുങ്ങേത്താണ്
.