ദേലംപാടി:ദേലംപാടി പഞ്ചായത്തിലെ പയറടുക്ക വാര്‍ഡില്‍ ചാപ്പക്കല്ല് മാലിങ്കന്‍ (78) കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഏറെക്കാലമായി ക്യാന്‍സര്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്നു , കഴിഞ്ഞ ദിവസം രോഗം വര്‍ദ്ധിച്ചതു കൊണ്ട് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മരണത്തിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്തതിലാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഭാര്യ സുശീല , മക്കള്‍: സുമിത്ര, മോഹനന്‍ മരുമക്കള്‍: വിജയന്‍ അമ്പലത്തറ, ശ്രീജ ബേഡകം. ദേലംപാടി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് ബാബു, റഹ്‌മാന്‍ എന്നിവര്‍ സംസ്‌കാര ചടങ്ങിന് നേതൃത്വം കൊടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചെനിയനായക്ക് , ദേലംപാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സുരേന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി
ഗൃഹനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു
mynews
0