റിസര്‍വ്വ്‌ ഫോറസ്റ്റുകളില്‍ നിന്നും മരംമുറിച്ച്‌ കടത്തിയ സംഭവങ്ങളില്‍ ക്രൈംബ്രാഞ്ച്‌ പരിശോധന തുടങ്ങി

 കാസര്‍കോട്‌: ജില്ലയിലെ റിസര്‍വ്വ്‌ ഫോറസ്റ്റുകളില്‍ നിന്നും മരംമുറിച്ച്‌ കടത്തിയ സംഭവങ്ങളില്‍ വനംവകുപ്പ്‌ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ പരിശോധന തുടങ്ങി. ക്രൈംബ്രാഞ്ച്‌ എ ഡി ജി പി എസ്‌ ശ്രീജിത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ പരിശോധന തുടങ്ങിയത്‌. മരംമുറിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ 14 കേസുകളാണ്‌ ഇതിനകം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഇവയില്‍ എട്ടെണ്ണം കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റേഞ്ചിലും നാലെണ്ണം കാസര്‍കോട്‌ റേഞ്ചിലുമാണ്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ്‌ സംസ്ഥാനത്ത്‌ രാഷ്‌ട്രീയ കോളിളക്കത്തിന്‌ ഇടയാക്കിയ വിവിധ മരംമുറി കേസുകളെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്‌ കൈമാറിയതും പ്രതികള്‍ക്കെതിരെ നടപടി തുടങ്ങിയതും. നേരത്തെ വനംവകുപ്പ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്ന കേസുകളില്‍ ഭൂരിഭാഗത്തിലും നിസാര വകുപ്പുകള്‍ മാത്രമാണ്‌ ചേര്‍ത്തിരുന്നത്‌. ഇത്തരം കേസുകള്‍ ഏതൊക്കെയെന്ന്‌ കണ്ടെത്തി ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരുകയാണ്‌. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്‌ വേണ്ടി കഴിഞ്ഞ ദിവസം തൃശൂരില്‍ ക്രൈംബ്രാഞ്ച്‌ മേധാവിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. പ്രസ്‌തുത യോഗത്തിലാണ്‌


Previous Post Next Post
Kasaragod Today
Kasaragod Today