ദേലംപാടി: എലിപ്പനി ബാധിച്ച് യുവാവ് മരണമടഞ്ഞു. ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പയറടുക്ക വാർഡിൽ അണ്ണപ്പാടിയിൽ താമസിക്കുന്ന വിജയൻ (31 വയസ്സ്) ആണ് എലിപ്പനി ബാധിച്ച് ഇന്നലെ രാത്രി മരണമടഞ്ഞത്.
രണ്ടു ദിവസം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിൽസയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അസുഖം മൂർച്ചിച്ച് ഇരു വ്യക്കകളുടെയും പ്രവർത്തനം തകരാറിലാവുകയും മരണം സംഭവിക്കുകയും ചെയ്തു. ക്യാൻസർ ബാധിച്ച് കിടപ്പിലായ കൃഷ്ണനായക്കാണ് പിതാവ്. മാതാവ് പുഷ്പ. പ്രേമ, പ്രമിത എന്നിവർ സഹോദരങ്ങൾ.