ഏറ്റുമാനൂര്‍ തിരുവാഭരണ മോഷണക്കേസ്: കാസർകോട് സ്വദേശിയായ മുൻ മേല്‍ശാന്തിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ദേവസ്വം ബോർഡ് ശുപാർശ

 കോട്ടയം∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ മുൻ മേൽശാന്തിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ശുപാർശ. മുൻ മേൽശാന്തി കേശവൻ സത്യേശിനെതിരെ അന്വേഷണം നടത്താനാണു ശുപാർശ. 


കാസർകോട് പത്തില്ലം കുടുംബാംഗമാണ് കേശവൻ സത്യേശ്. ഏറ്റുമാനൂർ‌ ക്ഷേത്രത്തിൽ മൂന്നു വർഷ കാലാവധിയിൽ പുറപ്പെടാ ശാന്തി നിയമനമാണു നടക്കുന്നത്. കഴിഞ്ഞ തവണ മേൽശാന്തിയായ ആളാണു കേശവൻ സത്യേശ്. 


പുതിയ മേൽശാന്തി കഴിഞ്ഞ ജൂലൈ ആദ്യവാരം ചുമതലയേറ്റിരുന്നു. സംഭവം യഥാസമയം ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്ന ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്


ഞു.

Previous Post Next Post
Kasaragod Today
Kasaragod Today