കൊച്ചിയിലെ കോടികളുടെ എം ഡി എം എ കേസ്: കാസർകോട് സ്വദേശി പിടിയിൽ

കൊച്ചി: കാക്കനാട്ടെ എംഡിഎംഎ കേസിൽ കാസർ കോട് സ്വദേശി ഉൾ പെടെ രണ്ടുപേർ കൂടി പിടിയിൽ. വി ദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയി ലെ മുഹമ്മദ് ശരീ ഫ് (30), മലപ്പുറത്തെ അർശാഖ് അറാൻ (29) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ഓഗസ്റ്റ് 19 ന് എ സും കസ്റ്റംസും കൊ ച്ചിയിൽ സംയുക്തമായി നട ത്തിയ പരിശോധനയിൽ കാ ക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് മയക്കുമരുന്നും മാൻ കൊമ് ബുമായി ഏഴ് പേർ പിടിയിലായത്. കാസർകോട് സ്വദേ ശികളായ അജ്മൽ, മുഹമ്മദ് ഫൈസൽ, കോഴിക്കോട്ടെ ശ്രീമോൻ, മുഹമ്മദ് ഫവാസ്, ശംന, എറണാകുളത്തെ മുഹ മ്മദ് അഫ്സൽ, തൈബ, എ ന്നിവരാണ് അന്ന് അറസ്റ്റിലായത്. ആദ്യം നടത്തിയ പരി ശോധനയിൽ ഏകദേശം 90 ഗ്രാം എംഡിഎംഎയും രണ്ടാ മത്തെ തെരച്ചിലിൽ ഒരു കി ലോഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. ഏകദേ ശം 13 കോടി രൂപയുടെ മയ മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിന്നീട് എ റണാകുളത്തെ നിഫിൻ താ ജ്, കോഴിക്കോട്ടെ ദീപേഷ് എ ന്നിവരും പിടിയിലാവുകയാ യിരുന്നു. ചില്ലറ വിൽപനയുടെ ല ഭിച്ച തുകകൾ മുഹമ്മദ് ശരീ ഫും അർശാഖും ചേർന്ന് പലതവണയായി മുഖ്യപ്രതിക ളുടെ അകൗണ്ടിൽ നിക്ഷേപി ച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇങ്ങനെ ലഭിക്കുന്ന ചെറിയ തുകകൾ സ മാഹരിച്ച് വലിയ തുക ആവുമ്പോഴാണ് പ്രതികൾ ലഹരി മരുന്നുകൾ വാങ്ങുന്നതെന്നാ ണ് എക്സൈസ് വ്യക്തമാക്കുന്നു. അതേ സമയം പ്രതികളിൽ നിന്ന് മാൻ കൊമ്ബ് കണ്ടെടുത്ത സംഭവത്തിൽ വനം വകുപ്പ് അന്വേഷണവും നടക്കുകയാണ്. മാൻ കൊമ്ബ് വനം വ കുപ്പിന് കൈമാറിയിരുന്നു. തു ടർന്ന് മയക്കുമരുന്ന് കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പേരെ പ്രതിചേർത്ത് വനംവ കുപ്പ് കേസെടുക്കുകയും കഴി ഞ്ഞയാഴ്ച അറസ്റ്റ് ചെയ്യുക യുമുണ്ടായി. പ്രതികളുമായി വനംവകുപ്പ് വയനാട്ടിൽ തെ ളിവെടുപ്പ് നടത്തി. മാൻകൊ വയനാട് വനത്തോടു ചേർന്നുള്ള റിസോർടിൽനിന്ന് ലഭിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
أحدث أقدم
Kasaragod Today
Kasaragod Today