എയിംസിനായി കൈകോർത്ത് നാട് ജില്ല റാലിയുടെ സംഘാടക സമിതി കൺവെൻഷൻ നടന്നുകാസർകോട്: എയിംസ് അനുവദിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന പട്ടികയിൽ കാസർകോട് ഉൾപ്പെടുത്തുംവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ജനകീയ കൂട്ടായ്മയുടെ തീരുമാനം. ജനകീയ കൂട്ടായ്മയുടെ ജില്ല റാലിയുടെ വിജയത്തിനുവേണ്ടി സംഘാടക സമിതി രൂപവത്കരിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എയിംസ് കൂട്ടായ്മ ജില്ല ചെയർമാൻ കെ.ജെ. ജോസ് (സജി) അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് രവീശ തന്ത്രി, സി.പി.എം ഏരിയ സെക്രട്ടറി ഹനീഫ പാണലം, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കള, ഡി.സി.സി ജില്ല ജനറൽ സെക്രട്ടറി കരുൺ താപ്പ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് മുഹമ്മദ് പാക്യാര, പി.ഡി.പി ജില്ലാ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, തീയ മഹാസഭ സംസ്ഥാന പ്രസിഡൻറ് ഗണേശൻ അരമങ്ങാനം, കോൺഗ്രസ് എസ് ജില്ല പ്രസിഡൻറ് കൈപ്പുറത്ത് കൃഷ്ണൻ നമ്പ്യാർ, ജനതാദൾ എസ് നേതാവ് സുരേഷ് പുതിയേടത്ത്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി രതീഷ് പുതിയ പുരയിൽ, ജില്ല സെൽ മെംബർ കെ.ബി. മുഹമ്മദ് കുഞ്ഞി, പൂരക്കളി കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻറ് ദാമോദര പണിക്കർ, വ്യാപാരി നേതാവ് നാഗേഷ് ഷെട്ടി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സുഹൈർ അസ്ഹരി, പി.സി. വിശ്വംഭര പണിക്കർ, കോൺഗ്രസ് എം ജില്ല ട്രഷറർ മൈക്കിൾ പൂവത്താനി, എസ്.ഡി.പി.ഐ വനിത വിങ് ജില്ല പ്രസിഡൻറ് ഹസീന സലാം, ജസി മഞ്ചേശ്വരം, കിസാൻ രക്ഷാസേന ––––––––––––––––––––––––––––––––––ഷുക്കൂർ കണാജെ, വിമൻ ജസ്റ്റിസ് മൂവ്മൻെറ് ജില്ല കമ്മിറ്റി അംഗം സാഹിദ ഇല്യാസ്, വിമൻ ഇന്ത്യ മൂവ്മൻെറ് –––––––––––––––––––––––––––––––––––––ഷാനിദ ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, വർക്കിങ് ചെയർമാൻ നാസർ ചെർക്കളം തുടങ്ങിയവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും ജില്ല കൺവീനർ സിസ്റ്റർ ജയ ആേൻറാ മംഗലത്ത് നന്ദിയും പറഞ്ഞു.
എയിംസിന് ഒറ്റക്കെട്ടായി കാസർകോട്ടുകാർ
mynews
0