റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പില്‍ അറസ്റ്റിലായ ഇടനിലക്കാരനെ കോടതി റിമാന്റ്‌ ചെയ്‌തു

കാസര്‍കോട്‌: റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പില്‍ അറസ്റ്റിലായ ഇടനിലക്കാരനെ കോടതി റിമാന്റ്‌ ചെയ്‌തു. ചൂരിയിലെ മുഹമ്മദ്‌ സത്താറി(49)നെയാണ്‌ കാസര്‍കോട്‌ കോടതി രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്റു ചെയ്‌തത്‌. ആലംപാടി ബാഫഖി നഗറില്‍ 7 സെന്റ്‌ സ്ഥലവും വീടും ഉളിയത്തടുക്കയിലെ സമീറിന്‌ 28 ലക്ഷം രൂപക്ക്‌ വില്‍പ്പന നടത്തി 20 ലക്ഷം കൈപ്പറ്റി പിന്നീട്‌ കബളിപ്പിച്ചുവെന്ന പരാതിയിലാണ്‌ സത്താറിനെ അറസ്റ്റ്‌ ചെയ്‌തത്‌. മീപ്പുഗുരിയിലെ നൗഷാദിന്റെ സഹോദര ഭാര്യയുടെയും മറ്റൊരു സഹോദരന്റെ മകന്റെയും പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചാണ്‌ സത്താര്‍ പണം തട്ടിയതെന്നു പറയുന്നു. ഇതേ രേഖകള്‍ കാണിച്ച്‌ മേല്‍പ്പറമ്പ്‌, നെല്ലിക്കുന്ന്‌ സ്വദേശികളില്‍ നിന്ന്‌ 10 ലക്ഷം രൂപ വീതവും തട്ടിപ്പാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ സമീറിന്റെ മാതാവ്‌ ബീഫാത്തിമയും കുടുംബവും ഒരു മാസത്തോളം സത്താറിന്റെ വീടിനു മുന്നില്‍ സമരം നടത്തിയിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today