കാസര്‍കോട് ദേശീയപാതയില്‍ സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം കവര്‍ന്ന കേസില്‍ 3 പേര്‍ പിടിയില്‍.
പനമരം നടവയല്‍ കായക്കുന്ന് അഖില്‍ ടോമി, തൃശ്ശൂര്‍ എളംതുരുത്തിയിലെ ബിനോയ് സി ബേബി, വയനാട് പുല്‍പള്ളി പെരിക്കല്ലൂരിലെ അനുഷാജു എന്നിവരാണ് അറസ്റ്റിലായത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശ്ശൂരില്‍ വച്ചാണ് 3 പ്രതികളും പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസര്‍കോട് ദേശീയപാതയിലെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനുസമീപം കാര്‍ തടഞ്ഞ് പണം തട്ടിയത്.
ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവര്‍ച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കാസര്‍കോട് ദേശീയപാതയില്‍ സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം കവര്‍ന്ന കേസില്‍ 3 പേര്‍ പിടിയില്‍.
mynews
0