ഉദുമ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി രണ്ടേമുക്കാല്‍കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു.
കളനാട് മുക്കൂടിലെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ്‌കുഞ്ഞിയുടെ മകന്‍ ടി.എ.മൊയ്‌തീന്‍ഹാഷിദ്(33)നെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.വി.വിപിനും സംഘവും അറസ്റ്റുചെയ്‌തത്. ഈ കേസില്‍ നാലാംപ്രതിയാണ് മൊയ്‌തീന്‍ ഹാഷിദ്. കേസിലെ ഒന്നാംപ്രതി മേല്‍പ്പറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയില്‍ കെ.എ.മുഹമ്മദ് സുഹൈര്‍, സുഹൈറിന് മുക്കുപണ്ടം നല്‍കിയ ഡി.എ.സമീര്‍, തട്ടിപ്പിന് കൂട്ടുനിന്ന ബാങ്കിലെ അെ്രെപസര്‍ നീലേശ്വരം പേരോല്‍ സ്വദേശി കുഞ്ഞികൃഷ്‌ണന്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു.
ഉദുമയിലെ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി രണ്ടേമുക്കാല്‍കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു.
mynews
0