രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ ബാങ്കുകള്‍ ചേര്‍ന്ന് വായ്പാമേള ഒരുക്കുമെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍.കണ്ണന്‍. ഒക്ടോബര്‍ 30ന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ വിവിധ ബാങ്കുകളുടെ 29 സ്റ്റാളുകള്‍ ഒരുക്കും. ആര്‍ഡിഒ അതുല്‍ സ്വാമിനാഥ് ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള മേള രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചുവരെ തുടരും. കാര്‍ഷിക, വ്യവസായിക, ഭവന, വാഹന, വ്യക്തിഗത വായ്പകളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താനും വായ്പ ലഭ്യമാക്കാനുമുള്ള സൗകര്യം മേളയില്‍ ഉണ്ടാകും. വായ്പക്കുള്ള അപേക്ഷാ ഫോറവും സ്റ്റാളില്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ പിഎംഎസ്ബിവൈ, പിഎംജെബിവൈ, എപിവൈ, എസ്എസൈ്വ തുടങ്ങിയവയെക്കുറിച്ചും ഡിജിറ്റല്‍ ബാങ്കിങിനെക്കുറിച്ചും അറിയാനാവും. നബാര്‍ഡ്, ഖാദി ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ സഹകരിക്കും. കോവിഡിന് ശേഷം സമ്പത്ത് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എസ്ബിഐ കാഞ്ഞങ്ങാട് അസിസ്റ്റന്റ് ജനറല്‍ മാനജര്‍ അനു രഘുരാജന്‍, കനറാ ബാങ്ക് മേഖലാ മേധാവി എച്ച്.ശശിധര്‍ ആചാര്യ, കേരള ഗ്രാമീണ്‍ ബാങ്ക് മേഖലാ മാനജര്‍ വി.എം പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.
ഒക്ടോബർ 30ന് കാസർകോട് ജില്ലയിലെ ബാങ്കുകളുടെ നേതൃത്വത്തിൽ വായ്പാ മേള,
mynews
0