നിരോധിത നോട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ കാസർകോട്ട് കർണാടക പൊലീസിന്റെ റെയ്ഡ്, 5 കോടി കണ്ടെടുത്തു, പിടിയിലായത് 7 പേർ

കാസര്‍കോട്: കാസര്‍കോട് ജില്ല അടക്കമുള്ള ഭാഗങ്ങളിലേക്ക് കോടികളുടെ നിരോധിത നോട്ടുകള്‍ വിതരണത്തിനെത്തിച്ച സംഘത്തിലെ ഏഴുപേര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കര്‍ണാടക സ്വദേശികളായ മഞ്ജുനാഥും ദയാനന്ദയും ഉള്‍പ്പെടെ ഏഴുപേരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ അടിച്ചിറക്കുന്ന സംസ്ഥാനാന്തര റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആറ് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആറ് കോടിയില്‍ അഞ്ചുകോടി രൂപ കാസര്‍കോട്ടുണ്ടെന്നും ഇവിടത്തെ രഹസ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പ്രതികള്‍ ബംഗളൂരു പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് കാസര്‍കോട്ടെത്തിയാണ് അഞ്ചുകോടി രൂപയുടെ നിരോധിതനോട്ടുകള്‍ കണ്ടെടുത്തത്. എന്നാല്‍ ഈ വിവരം ബംഗളൂരു പൊലീസ് കേരള പൊലീസിനെ അറിയിച്ചിരുന്നില്ല. ബംഗളൂരുവില്‍ നിന്ന് ഒരുകോടി രൂപയുടെ നിരോധിത നോട്ടുകളും കണ്ടെടുക്കുകയായിരുന്നു. പഴയ കറന്‍സി നോട്ടുകള്‍ക്ക് പകരമായി പ്രതികള്‍ പുതിയ നോട്ടുകള്‍ വാങ്ങുന്നത് പതിവായിരുന്നു. പഴയ കറന്‍സികള്‍ക്ക് പുതിയ നോട്ടുകള്‍ നല്‍കാന്‍ താല്‍പര്യമുള്ളവരെയാണ് ഇവര്‍ സമീപിച്ചിരുന്നത്. കൂടാതെ പഴയ നിരോധിത നോട്ടുകളുടെ പകര്‍പ്പുകള്‍ സൂക്ഷിക്കുകയും വാങ്ങുന്നവരെ കബളിപ്പിക്കുകയും ചെയ്തിരുന്നു. നിരോധിതനോട്ടുകള്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് കേരളത്തില്‍ അന്വേഷണം തുടരുകയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today