കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ശ്രീകൃഷ്ണ ഡവിംഗ് സ്കൂൾ ഉടമ പ്രവീൺ കുമാറിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ജോയിന്റ് ആർടിഒ ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടന്നിരുന്നു. ഇതിനെ ചൊല്ലി യുണ്ടായ പ്രശ്നമാണ് കേസിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന്, ഡ്രൈവിംഗ് സ്കൂൾ ഉടമക്കെതിരെ കേസ്
mynews
0