മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീരവികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന കറവപശുവിനെ കൊണ്ടുവരികയായിരുന്ന പിക്കപ്പ് തടഞ്ഞു നിര്‍ത്തി ക്ലീനറുടെ പേഴ്‌സില്‍ നിന്നു 6500 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടാംപ്രതികോടതിയില്‍ കീഴടങ്ങി. ദേലംപാടി, കല്ലടുക്കയിലെ സുനില്‍ കുമാര്‍(26) ആണ് കാസര്‍കോട്ടെ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു.ആഗസ്റ്റ് 12ന് ആണ് കേസിനാസ്‌പദമായ സംഭവം. കേസിലെ മുഖ്യപ്രതി പ്രശാന്തിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
പിക്കപ്പ് തടഞ്ഞു നിര്‍ത്തി ക്ലീനറുടെ പേഴ്‌സില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടാംപ്രതി കോടതിയില്‍ കീഴടങ്ങി.
mynews
0