കുമ്പള പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം സഹായത്തോടെയാണ് രണ്ട് ബിജെപി അംഗങ്ങള്‍ സ്ഥിരം അദ്ധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജിവെച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. വ്യാഴാഴ്ച ചേര്‍ന്നബി ജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോര്‍ കമ്മിറ്റികളുടെ നേതൃയോഗത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. 23 അംഗ ഭരണസമിതിയില്‍ ബിജെപി അംഗങ്ങള്‍ വികസനം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും സിപിഎം അംഗം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും നേടിയത് എതിരില്ലെതായാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് കെ.സുധാകര കാമത്ത് വിശദീകരിച്ചു. ആരോഗ്യ വികസനം സ്ഥിരം സമിതിയില്‍ സിപിഎം അംഗങ്ങളും ക്ഷേമകാര്യ സമിതിയില്‍ ബിജെപി അംഗങ്ങളും ഇല്ല.
മുസ്ലിം ലീഗ് അംഗം പ്രസിഡണ്ടും കോണ്‍ഗ്രസ് അംഗം വൈസ് പ്രസിഡണ്ടുമായ പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ട് അദ്ധ്യക്ഷ പദവിയും നേടുന്നത് ഇത് ആദ്യമാണെന്നും ഇതുവഴി പഞ്ചായത്തിലെ ജനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കൂടുതല്‍ ആനുകൂല്യങ്ങളും വികസനവും എത്തിക്കാന്‍ കഴിയുന്നത് പാര്‍ട്ടിക്ക് വന്‍ നേട്ടമാണെന്നും കെ.സുധാകര കാമത്ത് വ്യക്തമാക്കി. കുമ്പളയിലെ ബിജെപി രക്തസാക്ഷി കുടുംബങ്ങളില്‍ വികാരം ഉയര്‍ത്തി മുതലെടുക്കുകയെന്ന ചില പാര്‍ട്ടി നേതാക്കളെ ഉന്നംവെച്ചുള്ള നീക്കമാണ് സിപിഎം പിന്തുണയോടെയാണ് ബിജെപി അംഗങ്ങള്‍ സ്ഥിരം സമിതി അധ്യക്ഷ പദവി നേടിയത് എന്ന ആരോപണത്തിന് പിന്നിലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇതിന്റെ പേരില്‍ സ്ഥിരം സമിതി അദ്ധ്യക്ഷ പദവി ഒഴിയേണ്ടി വന്നാല്‍ പഞ്ചായത്ത് അംഗത്വം തന്നെ രാജി വയ്ക്കുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി പ്രവര്‍ത്തകരില്‍ ഇതു സംബന്ധിച്ചുണ്ടായ പ്രശ്നം പത്തു ദിവസത്തിനകം പരിഹരിക്കുമെന്ന് പറഞ്ഞാണ് സംസ്ഥാന നേതാക്കള്‍ മടങ്ങിയത്. അതിനിടെ കുമ്പള പഞ്ചായത്ത് ബിജെപിയുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കാന്‍ എത്തിയ സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ച ജില്ലാ കമ്മിറ്റി അംഗത്തെ ബന്ധപ്പെടാന്‍ തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നു. ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന പ്രഭാരിയും മേഖല സെക്രട്ടറിയുമായ കെ.പി സുരേഷ്, ഉത്തര മേഖല വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎമ്മുമായി ബന്ധം,ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി
mynews
0