ദേലംപാടിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപകമായി കൃഷി നശിച്ചു

ദേലംപാടി: കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപകമായി കൃഷി നശിച്ചു. ദേലംപാടി മുണ്ടക്കോലു, മുജിതബട്ടു പ്രദേശത്താണ്‌ ഇന്ന്‌ പുലര്‍ച്ചെ ആറോളം കാട്ടാനകള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. അനന്ത കൃഷ്‌ണ ആചാര്‍, ഗുരുരാജ ആചാര്‍ എന്നിവരുടെ തോട്ടങ്ങളിലാണ്‌ കാട്ടാനക്കൂട്ടം ഇറങ്ങിയത്‌. തെങ്ങ്‌, കവുങ്ങ്‌, വാഴകൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഈ ഭാഗത്ത്‌ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്ന്‌ ആരോപണമുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today