യുഎഇ യിൽ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു

ഉമ്മുല്‍ഖുവൈന്‍: യു.എ.ഇയിലെ ഉമ്മുല്‍ഖുവൈന്‍ ബീച്ചില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയം സൗത്ത് പാമ്ബാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോന്‍സാണ് (29) മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്: അല്‍ഫോന്‍സ്. മാതാവ്: അമല. മറ്റൊരു സംഭവത്തില്‍ അറബ് യുവാവും മുങ്ങിമരിച്ചു. മൂന്ന് പേരെ ബീച്ചിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
Previous Post Next Post
Kasaragod Today
Kasaragod Today