ബാവിക്കരയിൽ അനധികൃത മണലെടുപ്പ് പൊലീസ് പിടികൂടി

ബോവിക്കാനം: പയസ്വിനിപുഴയില്‍ അനധികൃതമായി വാരി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ചിരുന്ന നാലു ലോഡ്‌ മണല്‍ പൊലീസ്‌ ജെ സി ബി ഉപയോഗിച്ചു പുഴയിലേക്ക്‌ തള്ളി. മണല്‍ കടത്തിന്‌ ഉപയോഗിച്ചിരുന്ന റോഡും തകര്‍ത്തു. ബാവിക്കര, തൂക്കുപാലത്തിന്‌ സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്‌ മണല്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്‌. ഇവിടെ നിന്നു മണല്‍ കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം എത്തിയത്‌.
Previous Post Next Post
Kasaragod Today
Kasaragod Today