കൊച്ചി:തത്തംപിള്ളി കുടുംബത്തിലെ രഘുനന്ദന മേനോന്റെയും ജയാ ആര്‍ മേനോന്റെയും മകളായ മിനി ആര്‍ മേനോന്‍ 2002 മുതല്‍ ഭര്‍ത്താവ് കൃഷ്ണകുമാറിനോടൊപ്പം ദുബായിലായിരുന്നു, യു എ ഇ യിലെ സംഘപരിവാർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് മിനി ആര്‍ മേനോനായിരുന്നു,
കൊച്ചിയിലെ പരിവാര്‍ രാഷ്ട്രീയത്തിലെയും സൗമ്യ മുഖമായിരുന്നു മിനി ആര്‍ മേനോന്‍. നിലവിൽ കൊച്ചി നഗരസഭ 62-ാം ഡിവിഷനിലെ കൗണ്‍സിലറാണ്ക്യാന്‍സര്‍ രോഗമാണ് മിനി ആര്‍ മേനോന് ജീവിതത്തില്‍ വില്ലനായത്.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അതിശക്തമായ ത്രികോണ പോരിലാണ് സൗമ്യ വിജയിച്ചത്ആ ദ്യമായാണ് ഡിവിഷനില്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിന്ധു കൃഷ്ണകുമാറിനെ 271 വോട്ടുകള്‍ക്ക് പിന്നിലാക്കിയായിരുന്നു വിജയം. ജയിച്ച് കോര്‍പ്പറേഷനില്‍ സജീവമായതിന് പിന്നാലെ രോഗവും മിനിയെ പിടികൂടി.
എറണാകുളത്ത് ബിജെപിയുടേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും സജീവ പ്രവര്‍ത്തക എന്ന നിലക്ക് മിനി ആര്‍ മേനോന്‍ സുപരിചിതയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു.
ശബരിമല കര്‍മസമിതിക്ക് എറണാകുളത്ത് നേതൃത്വം നല്‍കാനും മുന്‍പിലുണ്ടായിരുന്നു. പിന്നീട് തിരികെ എത്തി 2016 മുതല്‍ എറണാകുളത്ത് സജീവമായി. സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതു സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു.
കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ. ബിജെപി സ്ഥാനാര്‍ത്ഥിയായി എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് മിനി ആര്‍. മേനോന്‍ കൊച്ചി കോര്‍പ്പറേഷന്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
ശക്തമായ മത്സരത്തില്‍ ബിജെപിയുടെ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത് അവര്‍ക്ക് പൊതു ജീവിതധാരയിലെ സ്വീകാര്യത വെളിപ്പെടുത്തുന്നു. ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്ക് അധികകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള ഇവരുടെ കൗണ്‍സിലര്‍ ഓഫിസില്‍ 10.30 മുതല്‍ ഒന്നര വരെ പൊതു ദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ്ലാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. മൂന്നുമണിക്ക് രവിപുരം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.