പെര്‍ള: കളിക്കാരുടെ വേഷം കെട്ടി എത്തിയ പൊലീസ് സംഘത്തിനു മുന്നില്‍ ചീട്ടുകളി സംഘം കുടുങ്ങി. 11,750 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ഒരു മണിയോടെ പെര്‍ള, ചെക്ക് പോസ്റ്റിനു സമീപത്തെ കുന്നിനു മുകളിലെ ചീട്ടുകളി കേന്ദ്രത്തിലാണ് ബദിയഡുക്ക എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് റെയ്‌ഡ് നടത്തിയത്. കണ്ണാടിക്കാനയിലെ മൊയ്‌തീന്‍ കുഞ്ഞി(60), പെര്‍ളയിലെ മൊയ്‌തു(52), ഷേണിയിലെ സജിവര്‍ഗ്ഗീസ് (42) പള്ളക്കാനയിലെ കൃഷ്‌ണന്‍(50) പെര്‍ളയിലെ അബ്‌ദുല്‍ കരീം(48), പര്‍ത്താജെയിലെ രവി(58), കൂരടുക്കയിലെ ഗിരീഷ്(38) എന്നിവരെ അറസ്റ്റു ചെയ്‌തു. പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് ഇവിടേയ്‌ക്ക് കളിക്കാന്‍ എത്തിയിരുന്നത്. രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചീട്ടുകളി കേന്ദ്രത്തില്‍ റെയ്‌ഡ് നടത്തിയിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് എത്തുന്ന വിവരം മുന്‍കൂട്ടി അറിയുന്നതാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. ഇതുകണക്കിലെടുത്താണ് എസ് ഐയും പൊലീസുകാരായ പ്രവീണ്‍, മനൂപ്, ജയപ്രകാശ് എന്നിവരും ചീട്ടുകളിക്കാരുടെ വേഷം കെട്ടി സ്വകാര്യ വാഹനത്തിലെത്തി ഇന്നലെ രാത്രി കളിക്കാരെ അറസ്റ്റു ചെയ്‌തത്.
ചീട്ടുകളി സംഘത്തെ കളിക്കാരുടെ വേഷത്തിലെത്തിയ പൊലീസ് പൊക്കി
mynews
0