കാസര്‍കോട്: 32,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ ഏല്‍പ്പിച്ച് പൊലീസുകാരനും യുവാവും മാതൃകയായി. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ എന്‍ വി അനൂപ്, സുര്‍ളു സ്വദേശിയും ഡിഷ് ടി വി ജോലിക്കാരനുമായ അജിത്ത് എന്നിവരാണ് മാതൃകയായത്.
ഇരുവരും ഇന്നു രാവിലെ ബാങ്ക് റോഡില്‍ കൂടി നിന്നു പോകുന്നതിനിടയിലാണ് പഴ്‌സ് ലഭിച്ചത്. തുറന്നു നോക്കിയപ്പോള്‍ പണവും രേഖകളും കണ്ടതോടെ പഴ്‌സില്‍ കാണപ്പെട്ട ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ വച്ച് എ എസ് ഐ രമേശന്‍, സ്റ്റേഷന്‍ റൈറ്റര്‍ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പഴ്‌സ് കൈമാറി.
പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ ഏല്‍പ്പിച്ച് പൊലീസുകാരനും യുവാവും മാതൃകയായി
mynews
0