കുമ്പള : എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്ത് ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുന്നു.
അക്രമം നടന്ന് ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതികളായ കഞ്ചാവ് ഗുണ്ട ക്രിമിനൽ സംഘത്തെ പിടികൂടാനാവാതെ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കുമ്പള കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധക്കേസിലെ പ്രതിയായ ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് ഗുണ്ട ക്രിമിനൽ സംഘമാണ് സൈനുദീനെ വധിക്കാൻ ശ്രമിച്ചത്.
കുമ്പളയിലെ കഞ്ചാവ് , മഡ്ക്ക അടക്കമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഗുണ്ട സംഘത്തിന്റെ ആളുകളാണ് ഇവർ. കുമ്പളയിലെ സമാധാന്തരീക്ഷം തകർക്കുന്ന ഈ ക്രിമിനൽ മാഫിയ സംഘങ്ങള സംരക്ഷിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന ജനങ്ങളുടെ ചോദ്യത്തിന്ന് മറുപടി ഇല്ലാത്ത പോലീസിന്റെ നിസംഗത അവസാനിപ്പിച്ചു എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള ശക്തമായ സമരവുമായി പാർട്ടി മുന്നോട്ടു പോകുമെന്നും മഞ്ചേശ്വരം മണ്ഡലം എസ്ഡിപിഐ പ്രസിഡന്റ് അഷ്‌റഫ് ബഡാജെ മുന്നറിയിപ്പ് നൽകി.
സൈനുദ്ദീൻ വധശ്രമക്കേസ്; പോലീസ് സ്റ്റേഷൻ മാർച്ചിനൊരുങ്ങി എസ്ഡിപിഐ
mynews
0