മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ വീടിന്റെ വാതില്‍ കത്തിച്ച നിലയില്‍. കവര്‍ച്ചാശ്രമമെന്ന് സംശയിക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ ചായിത്തോട്ടത്തിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍സലാമിന്റെ വീടിന്റെ മുന്‍വശത്തെ വാതിലാണ് കത്തിച്ച നിലയിലുള്ളത്. സലാമിന്റെ സഹോദരനും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തംഗവുമായ സമീപത്തെ വീട്ടില്‍ താമസിക്കുന്ന ഡി.എം നൗഫല്‍ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് സുബഹി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സലാമിന്റെ വീട്ടിലെ വാതില്‍ കത്തുന്നത് കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപടര്‍ന്നതെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ സമീപത്ത് നിന്ന് തീപെട്ടിയും മണ്ണെണ്ണ ഒഴിച്ചതിന്റെ ചില സൂചനകളും കണ്ടതോടെ തീവെച്ചതാണെന്ന് ബലപ്പെടുകയായിരുന്നു. നേരത്തെ നൗഫല്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എന്തെങ്കിലും വൈരാഗ്യമാണോ തീവെപ്പിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹ്യദ്രോഹികളാണോ ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.
മൊഗ്രാല്‍പുത്തൂരില്‍ വീടിന്റെ വാതില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച നിലയില്‍. കവര്‍ച്ചാശ്രമമെന്ന് സംശയം
mynews
0