സൈനുദ്ധീൻ വധശ്രമം കുമ്പള പോലീസ് സ്റ്റേഷനിലേക്ക് എസ്‌ഡിപിഐ മാർച്ച്‌ നടത്തി

കുമ്പള: എസ്‌ഡിപിഐ ആരിക്കാടി കടവത്തെ ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തിയത്,വെള്ളിയാഴ്ച്ച രാവിലെ 10 30,മണിക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം അണപ്പൊട്ടി, ബാരിക്കേട്
 ഉപയോഗിച്ചു പ്രതിഷേധ മാർച്ച്‌ പോലീസ് തടഞ്ഞു,

അക്രമം നടന്നിട്ട്ആഴ്ച്ചകൾ പിന്നിട്ടിട്ടും കുമ്പള കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധക്കേസിലടക്കം പ്രതിയായ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിരവധി കുറ്റകൃത്യയങ്ങളിൽ ഏർപെട്ടിട്ടുള്ള ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ ഗുണ്ട സംഘത്തെ പിടികൂടാനാവാതെ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നതിൽ വ്യാപക പ്രധിഷേധം ഉയർന്നിട്ടുണ്ട്, കുമ്പളയിലെ ക്രിമിനൽ മാഫിയ സംഘങ്ങള അറസ്റ്റ് ചെയ്യാതത് രാഷ്ട്രീയ സമ്മർദ്ദ മൂലമാണെന്നുള്ള ജനങ്ങളുടെ ന്യായമായ സംശയത്തിൽ നിന്ന് പോലീസ് ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് എസ്‌ഡിപിഐ നേതാക്കൾ പറഞ്ഞു, കഞ്ചാവ് മാഫിയകളുടെ കൂലി പറ്റി പ്രദേശിക നേതാക്കന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് എസ്ഡിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയകളെ സംരക്ഷിക്കാമെന്നു ആരും കരുതണ്ടന്നും നെതാക്കൾ മുന്നറിയിപ്പ് നൽകി, പോലീസിന്റെ നിസംഗത അവസാനിപ്പിച്ചു എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ സമരമുറയിലേക്ക് പാർട്ടി മുന്നോട്ടു നീങ്ങേണ്ടി വരുമെന്ന് മഞ്ചേശ്വരം മണ്ഡലം എസ്ഡിപിഐ സെക്രട്ടറി മുബാറക് കടംബാർ മുന്നറിയിപ്പ്‌ നൽകി. നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു 
Previous Post Next Post
Kasaragod Today
Kasaragod Today