കാസര്‍കോട്: ജില്ലയിലെ കണ്ടയിന്‍മെന്റ്- മൈക്രോ കണ്ടയിന്‍മെന്റ് സോണുകളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കുന്നു.
സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം തുടര്‍ന്നു നടത്തുന്നതിനും നടപടി ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. സ്‌്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നു കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും എസ്.ടി വിഭാഗക്കാരുടെയും വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. സാമൂഹ്യ നീതി വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന സ്വയംപ്രഭ ഹോം വയോജന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അനുമതിയ്‌ക്ക് വിധേയമായി വയോജനങ്ങളെ പ്രവേശിപ്പിക്കാനും തീരുമാനമായി.
ജില്ലയിലെ കണ്ടയിന്‍മെന്റ്- മൈക്രോ കണ്ടയിന്‍മെന്റ് സോണുകളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കുന്നു
mynews
0