ഉപ്പള: ഉപ്പളയില്‍ പുലിയെ കണ്ടതായി
അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയി
ലായി. ഇന്നലെ ഉച്ചയ്ക്ക് മുന്ന് മണിയോടെ
ഒരു ഓട്ടോ ഡ്രൈവറാണ് പുലിയെ കണ്ട
തായി പറഞ്ഞത്. ഓട്ടോഡ്രൈവറുടെ വീടി
നടുത്തായി പത്വാടി പാലത്തില്‍ പുലിയെ
കണ്ടതായാണ് പറയുന്നത്.
ബഹളംവെച്ചതോടെ പുലി സമീപത്തെ
കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നുവെന്നും
ഡ്രൈവര്‍ പറയുന്നു. അഭ്യൂഹം പരന്നതോടെ
നാട്ടുകാര്‍ പരിശോധന നടത്തിയെങ്കിലും
പുലിയെ കണ്ടെത്താനായില്ല. പുലിയുടേ
തെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തി
യിട്ടു ണ്ട്.
ഉപ്പളയില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയി ലായി
mynews
0