കാസര്‍കോട്: ഭാര്യയ്‌ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവിനു പിന്നാലെ വീട്ടില്‍ കയറി ഭീഷണിമുഴക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.കര്‍ണ്ണാടക, സാഗര്‍, അറളിക്കോപ്പ, നെഹ്‌റുനഗര്‍, ക്രോസ് റോഡിലെ ബഷീറി(46)നെയാണ് കാസര്‍കോട് വനിതാ എസ് ഐ അജിത അറസ്റ്റു ചെയ്‌തത്.ബഷീറിന്റെ ഭാര്യ ഷിറിബാഗിലുവിലെ കെ എം നൂര്‍ജഹാന്‍ നല്‍കിയ പരാതിയിന്മേലുള്ള കേസിലാണ് അറസ്റ്റ്.നൂര്‍ജഹാനും മക്കള്‍ക്കും ചെലവിനു കൊടുക്കണമെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് ആണ് സിജെഎം കോടതി ഉത്തരവായത്. ഇതില്‍ പ്രകോപിതനായി ബഷീര്‍ വീട്ടില്‍ കയറി ഭീഷണിമുഴക്കിയെന്നാണ് കേസ്.
ഭാര്യയ്‌ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവിനു പിന്നാലെ വീട്ടില്‍ കയറി ഭീഷണിമുഴക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍
mynews
0