കാർ മോഷണ കേസിലെ പ്രതിയായ കാസർകോട് സ്വദേശി അറസ്റ്റിൽ

പയ്യന്നൂർ.വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷണ കേസിൽ കുപ്രസിദ്ധ വാഹനമോഷ്ടാവ് കാസറഗോഡ് സ്വദേശി ടി.എച്ച് റിയാസിൻ്റെ കൂട്ടാളി പിടിയിൽ. കാസറഗോഡ് ചട്ടഞ്ചാൽ തെക്കീൽ കാവുംപള്ളത്തെ അഹമ്മദ് കബീറിനെ(32)യാണ് പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ.പി. വിജേഷ്, എ.എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2008 ജൂൺ മാസം മൂന്നിന് പയ്യന്നൂർ കണ്ടോത്തെ കെ.പി ഷമീമിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കോർപിയോ വാഹനം സംഘം കടത്തികൊണ്ടുപോയത്.ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മറ്റൊരു കേസിൽ വാറൻ്റ് കൈമാറാൻ എന്ന വ്യാജേന എത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു.പത്തൊമ്പതാമത്തെ വയസ്സിൽ മോഷണ കേസിൽ തുടക്കമിട്ട ഇയാൾ കേരള കർണ്ണാടക സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കാസറഗോട്ടെ ടി.എച്ച് റിയാസിൻ്റെ പ്രധാന കൂട്ടാളിയാണ്.പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു.അതേസമയം പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമച ന്ദ്രൻ്റെ നിർദേശപ്രകാരം പോലീസ് വാറൻ്റു പ്രതികളെ വേട്ടയാടി തുടങ്ങി കഴിഞ്ഞ ദിവസം ഒരു പിടികിട്ടാപ്പുള്ളിയെയും വിവിധ കേസുകളിലായി മുങ്ങി നടന്ന 15 ഓളം വാറൻ്റു പ്രതികളെയും പിടികൂടി.
Previous Post Next Post
Kasaragod Today
Kasaragod Today