ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കട്ടത്തടുക്ക പഞ്ചാള സ്വദേശി പ്രമീഷിനെ കുമ്പള എക്‌സൈസ് പിടികൂടി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിജിത്ത്, സബിത്ത്, നസറുദ്ദീന്‍ ഡ്രൈവര്‍ സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
24 കുപ്പി മദ്യവുമായി അസ്റ്റിലായ ബൈക്ക് യാത്രികനെ റിമാൻഡ് ചെയ്തു
mynews
0