നിര്‍ത്തിയിട്ട സ്‌കൂട്ടറും അതിലുണ്ടായിരുന്ന അരലക്ഷം രൂപയും കവര്‍ന്നു, പ്രതി കാസർകോട്ട് പിടിയിൽ

കാസര്‍കോട്: നിര്‍ത്തിയിട്ട സ്‌കൂട്ടറും അതിലുണ്ടായിരുന്ന അരലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി വികാസ് നഗര്‍ മാവിലാഹൗസിലെ കെ.കെ വിനേഷിനെയാണ് കാസര്‍കോട് എസ്.ഐമാരായ വിഷ്ണുപ്രസാദ്, അന്‍സാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മീപ്പുഗിരിയിലെ ബി രാജേഷിന്റെ സ്‌കൂട്ടറും പണവുമാണ് മോഷണം പോയിരുന്നത്. ഈ മാസം ഏഴിന് കുഡ്ലുവിലെ ആലിയ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രാജേഷിന്റെ സ്‌കൂട്ടറും അതിലുണ്ടായിരുന്ന അരലക്ഷം രൂപയും മോഷണം പോകുകയായിരുന്നു. രാജേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ട് ദിവസത്തിന് ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ നുള്ളിപ്പാടിയില്‍ വെച്ചാണ് പിടിയിലായത്.
Previous Post Next Post
Kasaragod Today
Kasaragod Today