വാക്കേറ്റത്തിനിടെ മുള്ളേരിയയിൽ ഒരാളെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ, പ്രതി റിമാൻഡിൽ

മുള്ളേരിയ: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ പാര്‍ത്ഥകൊച്ചി സ്വദേശിയെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സംഭവത്തിലെ പ്രതി റിമാണ്ടില്‍. പാര്‍ത്ഥകൊച്ചിയിലെ കുഞ്ഞിക്കണ്ണനാ(67)ണ് പരിക്കേറ്റത്. ബെല്‍ത്തങ്ങാടി മരഹിത്തിലു സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ നാരായണ നായകാ(61)ണ് റിമാണ്ടിലായത്. ശനിയാഴ്ച രാത്രി മുള്ളേരിയ ടൗണിലെ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിക്കണ്ണനെ പൊലീസാണ് ആസ്പത്രിയിലെത്തിച്ചത്. ആദ്യം സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണഅ പ്രതിയെ പിടികൂടിയത്. വധശ്രമത്തിനാണ് കേസ്.
Previous Post Next Post
Kasaragod Today
Kasaragod Today