യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്കം കുന്നുപാറ വീട്ടില്‍ അഹ്മദ് ശാഫിയുടെ മകന്‍ കെ.കെ കബീറിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളങ്കര റെയില്‍വേ പാലത്തിനടിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ നെറ്റിയിലും കണ്ണിലും മുറിവുകള്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച്ച പുലര്‍ച്ചെയോ ആകാം മരണം സംഭവിച്ചതെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കോളിയടുക്കം കുന്നുപാറ സ്വദേശി തളങ്കര പാലത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
mynews
0