ഓൺലൈനിൽ പണം നൽകി വസ്ത്രത്തിന് ബുക്ക് ചെയ്തു, പിന്നാലെ അക്കൗണ്ടിൽ ഉണ്ടായിരുന്ന കാൽ ലക്ഷം രൂപ നഷ്ടമായി,

ബേഡകം: വസ്ത്രവ്യാപാര സ്ഥാപനത്തിൽ ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ കാൽ ലക്ഷം രൂപ ഓൺലൈൻ വഴിതട്ടിയെടുത്തു. ബേഡകം കുറ്റിക്കോലിലെ ബി.കെ.മൻസിലിൽ ഷഹാന (27)യുടെ പണമാണ് തട്ടിയെടുത്തത്.മിൻന്ത്ര വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഓർഡർ പ്രകാരം ആപ്പിക്കേഷനിൽ ഈ മാസം 25 ന് 2901 രൂപയുവതി ഫോൺ പേ വഴി ബുക്ക് ചെയ്തിരുന്നു.എന്നാൽ അന്നേ ദിവസം 2.30 നും 2.38 നുമിടയിൽ ബുക്ക് ചെയ്ത ഓർഡർ ശരിയായില്ലെന്നും കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മറ്റൊരു മൊബെൽ ആപ്ലിക്കേഷൻ അയച്ചുകൊടുക്കുകയും ഈ ആപ്ലിക്കേഷൻ ലിങ്കിൽ ജോയിൻ്റ് ചെയ്തതോടെ യുവതിയുടെ കുറ്റിക്കോൽ എസ്.ബി.ഐ.ബേങ്ക് അക്കൗണ്ടിൽ നിന്നും 24,700 രൂപ നഷ്ടമായി.തട്ടിപ്പ് ബോധ്യമായതോടെ പണം നഷ്ടപ്പെട്ട യുവതി സൈബർ പോലീസിൽ പരാതി നൽകി. തുടർന്ന് സൈബർ പോലീസ് ബേഡകം പോലീസിന് കൈമാറി. പോലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post
Kasaragod Today
Kasaragod Today