പെരിയ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് രക്ഷകരായി ബേക്കൽ പിങ്ക് പോലീസ്. പെരിയ ചെങ്ങറ കോളനിയിലെ ശാന്ത സുഭദ്ര(64)യാണ് അബോധാവസ്ഥയിലായത്. ബേക്കൽ സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പെരിയ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറുകയായിരുന്നു.
പിങ്ക് പോലീസ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി.സുഗന്ധി, സിവിൽ പോലീസ് ഓഫീസർമാരായ പി.ധന്യ, എം.രേഷ്മ എന്നിവർ ഉടൻതന്നെ കോളനിയലെത്തി ആംബുലൻസിൽ സുഭദ്രയെ പെരിയ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഡോക്ടറുടെ നിർദേശത്തെത്തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്കും മാറ്റി. വൈകീട്ടോടെ വെള്ളരിക്കുണ്ടിൽനിന്ന് ബന്ധുക്കൾ ആസ്പത്രിയിലെത്തിയിരുന്നു. പഞ്ചായത്തംഗം അംബിക, റഷീദ്, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബൈക്കിൽ കടത്തുകയായിരുന്ന കർണാടക മദ്യവുമായി യുവാവ് പിടിയിൽ
mynews
0