ഇന്ധന അധിക നികുതി,ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധമായി കോണ്‍ഗ്രസും എസ്‌ഡിടിയും,ഗതാഗത കുരുക്ക് ഉണ്ടാക്കില്ലെന്ന് നേതാക്കള്‍

കാസർകോട് : ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍വഹിക്കും.

ഉപ്പള :ഇന്ധനവില വർദ്ധനവ് - സർക്കാരിൻ്റെ ചെപ്പടിവിദ്യ അവസാനിപ്പിക്കുക
അധിക നികുതി പൂർണ്ണമായും ഒഴിവാക്കുക
മോട്ടോർ തൊഴിൽ മേഖലയെ സംരക്ഷിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചാണ്
നവംബർ എട്ടിന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്‌ഡിടിയു മുന്നിട്ടിറങ്ങുന്നത് 
കാസർകോട് ഉപ്പളയിൽ തിങ്കളാഴ്ച 10'30ന് ധർണ ആരംഭിക്കും,
എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ പാക്യര ഉദ്ഘാടനം നിർവഹിക്കും,

ഇന്ധന വില ക്രമാതീതമായി വർദ്ധിക്കുന്നതിൻ്റെ പ്രധാന കാരണം നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അധികനികുതിയാണ്.സെസ്, വാറ്റ്, എക്സ് കസ് തീരുവ അങനെ പല നികുതികൾക്കും പുറമെയാണ് അധികനികുതി ഈടാക്കുന്നത്

ഇപ്പോൾ കുറവ് വരുത്തിരിക്കുന്നത് എക്സ്ക്സ് തീരുവയാണ്

എണ്ണ കമ്പനികൾ വിലനിശ്ചയിക്കുന്നത് ക്രൂഡോയിലിൻ്റെ അന്താരാഷ്ടമാർക്കറ്റിലെ ഉയർച്ചയുടെയും, താഴ്ചയുടെയും അടിസ്ഥാനത്തിലാണ് .ഈ അടിസ്ഥാനത്തിൽ വില കുറക്കാറുമുണ്ട് 
അന്താരാഷ്ടമാർക്കറ്റിൽ എണ്ണ വില കുറയുമ്പോഴും ഇന്ത്യയിൽ എണ്ണ വില കൂടുന്നു കാരണം ജനങൾക്ക് കിട്ടേണ്ട ആനുകൂല്യം (സബ്സിഡി )
അധിക നികുതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് ലഭ്യമിക്കേണ്ട അവകാശത്തിൽ കൈയിട്ട് വാരുകയാണ് (കൊള്ളയടിക്കുകയാണ് ) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ഉദാ: പെട്രോളിന് 5 രൂപ കുറച്ചപ്പോൾ തലസ്ഥാന നഗരിയിൽ പെട്രോളിൻ്റെ വില 112 അഞ്ച് കുറച്ചൽ 107 ഇപ്പോഴും 100 ന് മുകളിലാണ് വില

നിലവിലെ വർദ്ധനവിനനുസരിച്ചുള്ള കുറവ് (50 ശതമാനം പ്പോലം) വരുത്തിയട്ടില്ല

ഇപ്പോഴുള്ള നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണെന്ന് എസ്‌ഡി ടിയു നേതൃത്വം പറയുന്നത്,

ജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ
ജനങ്ങളുടെ മേൽ അവിഹിതമായി അടിച്ചേൽപ്പിച്ച അധിക നികുതി പൂർണ്ണമായി പിൻവലിക്കണം

ഇതിലൂടെ കൈ നനയാതെ കോടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ എത്തിചേരുന്നത്

യഥാർത്യം ഇതായിരിക്കേ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന സർക്കാർ പ്രഖ്യാപനത്തെ തുറന്ന് കാട്ടികൊണ്ട് പ്രതിഷേധം ശക്തമാക്കുമെന്നും നേതൃത്വം അറിയിക്കുന്നു



തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് പ്രതിപക്ഷ നേതാവ് പങ്കാളിയാവുക. സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്ബലം വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും. ഇന്ധന നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കൊച്ചിയിലെ വഴിതടയല്‍ സമരം വിവാദമായ പശ്ചാത്തലത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today