കാസര്‍കോട്: ചന്ദ്രഗിരി ഗവ. സ്‌കൂളിലെ 1975ലെ എസ് എസ് എല്‍ സി ബാച്ച് 46 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുചേര്‍ന്നു. അവിശ്വസനീയവും അവിസ്‌മരണീയവുമായ ഒത്തുചേരലില്‍ പഠനകാലത്തെ ഓര്‍മ്മകള്‍ അവര്‍ മിനുക്കിയെടുത്തു. വിദ്യാര്‍ത്ഥി ജീവിതത്തിലേക്കു തിരിച്ചെത്തി കളിച്ചും ചിരിച്ചും ദിവസം മുഴുവന്‍ ആഘോഷമാക്കി. മുതിര്‍ന്ന അധ്യാപകരെ ആദരിക്കാനും അവര്‍ മറന്നില്ല. നായന്മാര്‍ മൂലയിലെ ഒറവങ്കര അബ്‌ദുല്ലാ സയ്യിദിന്റെ വീട്ടിലാണ് പൂര്‍വ്വ സഹപാഠികള്‍ ഒത്തു കൂടിയത്. ചന്ദ്രന്‍ ആധ്യക്ഷം വഹിച്ചു. കെ പി അസീസ്, പി വി കുഞ്ഞിരാമന്‍, എന്‍ എ സീതി, നീലകണ്‌ഠന്‍, ഉഷാ കുമാരി, ശ്രീധരന്‍ നേതൃത്വം നല്‍കി. കൃഷ്‌ണന്‍, കെ കെ രാമചന്ദ്രന്‍, കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ ആദരവേറ്റു വാങ്ങി. കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു.
ചന്ദ്രഗിരി ഗവ. സ്‌കൂളിലെ 1975ലെ എസ് എസ് എല്‍ സി ബാച്ച് 46 വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുചേര്‍ന്നു
mynews
0