ടൈൽസ് ജോലിക്കാരന്റെ മരണം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. ഒരാൾ കർണാടകയിലേക്ക് കടന്നതായി സൂചന

ടൈൽസ് ജോലിക്കാരൻ സജിത്തിന്റെ മരണം കൂടെ താമസിച്ച രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട് തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്ത് ഇന്നലെ രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്. സജിത്തിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സജിത്ത് മൈതാനത്തിനടുത്താണ് സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി വിവരമുണ്ട്. രണ്ട് വര്‍ഷമായി സജിത്ത് കാസര്‍കോട് ടൈല്‍സ് പണി ചെയ്യുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് നാട്ടിലായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുന്‍പാണ് തിരിച്ചെത്തിയത്. ഇയാളുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാള്‍ മംഗലാപുരം ഭാഗത്തേക്ക് പോയെന്നാണ് സംശയം. സജിത്തിനെ കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. സജിത്തിനൊപ്പം താമസിക്കുന്നവരുടെ മൊഴിയെടുക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Previous Post Next Post
Kasaragod Today
Kasaragod Today