Home ടൈല്‍സ് തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി mynews November 01, 2021 0 തളങ്കര നുസ്രത്ത് റോഡികിലെ മൈതാനത്ത് ടൈല്‍സ് തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. സമീപത്തെ വാടക വീട്ടില്‍ തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് ഭരതന്നൂര്‍ സജിത് ഭവനിലെ ബി.സജിത്തിനെ(29)യാണ് തിങ്കളാഴ്ച രാവിലെ പരികേറ്റ പാടുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കാസര്‍കോട് സിഐ പി.അജിത് കുമാര്‍, എസ്‌ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. സജിത് തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് തളങ്കരയില്‍ താമസത്തിനെത്തിയത്. തുടര്‍ന്ന് കാസര്‍കോട് ഭാഗത്ത് ടൈല്‍സ് ജോലി ചെയ്തുവരികയായിരുന്നു. അതിനിടെ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ സജിത് മൂന്ന് മാസം മുമ്പാണ് വീണ്ടും ഇവിടെ എത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. വാടക വീടിന്റെ ഉടമയായ സ്ത്രീ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൈവശമുണ്ടായിരുന്ന രേഖകളാണ് ആളെ വ്യക്തമായി തിരിച്ചറിയാന്‍ സഹായകമായത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ശരീരത്തിലുണ്ടായ മുറിവുകളാണ് കൊലയെന്ന സംശയത്തിലേക്ക് വഴിവെച്ചത്. കൂടെ ജോലി ചെയ്തവരില്‍ നിന്നടക്കം മൊഴിയെടുത്തുവരികയാണ്. ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.