കുമ്പള പെര്‍വാഡ് ദേശീയ പാതയില്‍ പെട്രോള്‍ പമ്പിനു സമീപം മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ ജഗ്ഗു (30), ബാലകൃഷ്ണന്‍ (50), ബദ്രിയ നഗര്‍ സ്വദേശി മുര്‍ഷിദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14-528 ആള്‍ട്ടോ കാര്‍ എതിരെ വരികയായിരുന്ന കെ എല്‍ 14 -യു 3570 സ്വിഫ്റ്റ് കാറിലും, കെ എല്‍ 14-എം 2347 ഫോക്സ് വാഗണ്‍ കാറിലും ഇടിക്കുകയായിരുന്നു. ആള്‍ട്ടോ കാറിലും സ്വിഫ്റ്റിലും യാത്ര ചെയ്തവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയ പാതയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു,മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികൾക്ക് പരിക്ക്
mynews
0