വി. കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു. മുൻ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റതിനേത്തുടർന്നാണ് സനോജിനെ സെക്രട്ടറിയായി നിയമിച്ചത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗമാണ് സനോജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today