ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത് ആർ എസ് എസ് ന്റെ പ്രതികാര രാഷ്ട്രീയമെന്ന് റിമാൻഡ് റിപ്പോർട്ട്,
രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറിലും പറയുന്നത്.
കേസില്‍ ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും. ആര്‍.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടന്‍ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നല്‍കിയത്. കൊലക്ക് മുമ്ബ് ഷാനെ ഇടിച്ചുവീഴ്‌ത്തിയ കാര്‍ കാണിച്ചുകുളങ്ങരയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ കാര്‍ പരിശോധിച്ച് സാമ്ബിളുകള്‍ ശേഖരിച്ചു.